അർജന്റീനക്ക് തകർപ്പൻ ജയം
കോപ്പ അമേരിക്ക : ഇന്ന് നടന്ന അർജെന്റീന ബൊളീവിയ മൽത്സരത്തിൽ അര്ജന്റീന 4 -1 ന് വിജയിച്ചു. മൽത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഒരു ഇടങ്കാലൻ ഫിനിഷിങിലൂടെ പപ്പു ഗോമസ് ആണ് ആദ്യ ഗോൾ നേടിയത്.മെസ്സിയുടെ സുന്ദരമായ അസ്സിസ്റ് പപ്പു ഗോൾ ആക്കി മാറ്റുകയായിരുന്നു. അതിനു ശേഷം മുപ്പത്തിരണ്ടാം മിനിറ്റിൽ പപ്പു ഗോമസിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി മെസ്സി ഗോൾ ആക്കി മാറ്റി. മൂന്നാമത്തെ ഗോൾ വന്നത് അഗുറോ മെസ്സി കോമ്പിനേഷനിലൂടെ ആയിരുന്നു. അഗുറേയുടെ അസ്സിസ്റ് മെസ്സി ഗോളിയുടെ തലയ്ക്കു മുകളിലൂടെ അനായസമായി ഫിനിഷ് ചെയ്തു. ഹാഫ്‌ടൈം ആയപ്പോൾ സ്കോർ 3-0 ആയിരുന്നു. രണ്ടാം പകുതിയിൽ അൻപത്തിഒമ്പതാം മിനിറ്റിൽ സാവേന്ദ്രയിലൂടെ ബൊളീവിയ തിരിച്ചു അടിച്ചു. അഗുറോക്ക് പകരം ഇറങ്ങിയ ലുറ്റാറോ ആയിരിക്കുന്നു അർജന്റീനയുടെ നാലാം ഗോൾ നേടിയത്. അർജന്റീനയുടെ കൂടുതൽ ഗോളുകൾ നേടുന്നതിൽ നിന്ന് ബൊളീവിയൻ ഗോൾകീപ്പർ ലാമ്പെയുടെ തകർപ്പൻ സേവുകൾ തുണയായി. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത് ഫിനിഷ് ചെയ്ത അര്ജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ നേരിടും.
Comments
Post a Comment