കോപ്പ അമേരിക്ക : ബ്രസീൽ അനിശ്ചിതത്വം തുടരുന്നു
കോപ്പ അമേരിക്ക ബ്രസീലിൽ നടത്തുന്നതും ആയി ബന്ധപെട്ടു നടക്കുന്ന അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്റ്റ് ബ്രസീലേക്കു മാറ്റിയതിൽ സ്വന്തം ഫുട്ബോൾ താരങ്ങൾ തന്നെ എതിർത്തത് ഞെട്ടലോടെ ആണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കണ്ടത്. ബ്രസീലിൽ കോവിട് അതി രൂക്ഷം ആയി തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ കസ്‌മിറോ അടക്കമുള്ള താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. കൂടാതെ കോച്ച് ടൈറ്റ് കളിക്കാരുടെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ബ്രസീൽ ഫുട്ബോൾ അസോസിയേഷനും ആയി അത്ര രസത്തിൽ അല്ലാത്ത അദ്ദേഹം മൽത്സരങ്ങൾ അടുത്ത് വരുന്ന ഈ സമയത്തിൽ സ്ഥാനം രാജി വെച്ചാൽ അത് ടീമിനെ ഏതു തരത്തിൽ ബാധിക്കും എന്ന് കണ്ടു തന്നെ അറിയണം. ജൂൺ 8നു നടക്കാൻ ഇരിക്കുന്ന ബ്രസീൽ പരാഗുയ് മല്സരത്തിനു ശേഷം തൻ്റെ തീരുമാനം എടുക്കും എന്നാണ് ടൈറ്റ് ഇതേക്കുറിച്ചു പ്രതികരിച്ചത്.
കഴിഞ്ഞ തവണ സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്ക വിജയിച്ചു ബ്രസീൽ ഒൻപതാം കിരീടം നേടിയിരുന്നു. ഈ വർഷം കൊളംബിയയിലും അര്ജന്റീനയിലും ആയി നടത്താൻ ഇരുന്ന മത്സരങ്ങൾ അതി രൂക്ഷം ആയ കോവിട് സാഹചര്യങ്ങൾ കാരണം ആണ് അവിടെനിന്നും മാറ്റിവെക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കോവിട് അതിലും വഷളായ ബ്രസീലിൽ ടൂർണമെന്റ് നടത്തുന്നതിനെ എതിര്ത്തുകൊണ്ടു താരങ്ങളും പരിശീലകനും രംഗത്ത് വന്നിരിക്കുന്നത്. അനിശ്ചിതത്വത്തിൽ നടക്കാൻ ഇരിക്കുന്ന കോപ്പ അമേരിക്കക്കയിൽ ബ്രസീലിൻ്റെ ഭാവി വരും ദിവസങ്ങളിൽ അറിയാം
Comments
Post a Comment