യൂറോകപ്പ് : ജർമ്മനി പുറത്തു : ഇംഗ്ലണ്ട് ക്വാർട്ടറിൽ





യൂറോകപ്പ് : ഇന്ന് ഇംഗ്ലണ്ടിലെ വിംബിലി സ്റ്റേഡിയത്തിൽ വെച്ചു നടന്ന  ഇംഗ്ലണ്ട് ജർമ്മനി പ്രീ കോർട്ടർ മത്സരത്തിൽ 2-0 നു ജർമനിയെ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് രാജകുമാരൻ പ്രിൻസ് വില്യമിന്റ്റെയും ലെജൻഡ് ഡേവിഡ് ബെക്കാമിന്റെയും  സാനിധ്യത്തിൽ നിറഞ്ഞ കാണികൾക്കു മുമ്പിൽ ആണ് മൽസരം അരങ്ങേറിയത്. 

ആവേശകരമായ കളിയിൽ ഇരുടീമുകളും ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ അനവധി അവസരങ്ങൾ പിറന്നുവെങ്കിലും ആദ്യ പകുതിയിൽ ഗോൾ അകന്നുനിന്നു. മൽത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു തൊട്ടു മുമ്പിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ ജര്മനിക്കായില്ല. പതിനാറാം  മിനുട്ടിൽ സ്റ്റെർലിങ് എടുത്ത ഒരു ലോങ്ങ് റേഞ്ച് ഒരു ഫുൾ ഡൈവിലൂടെയാണ്  ജർമൻ ഗോളി തട്ടി അകറ്റിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ ജർമൻ സ്‌ട്രൈക്കർ വെർണറുടെ ഗോൾ എന്ന് ഉറപ്പിച്ച ഷോർട് ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ്  തടഞ്ഞു. പെനാൽറ്റി ബോക്സിനു ഉള്ളിൽ വെച്ച് സ്വീകരിച്ച ത്രൂബാൾ പാസ് വെർണർ ഫിനിഷ് ചെയ്‌തുവെങ്കിലും ഗോളിയുടെ കാലിൽ തട്ടി അകലുകയായിരുന്നു. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ ലഭിച്ച സുവർണ്ണാവസരം ഗോൾ ആക്കിമാറ്റാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. ജർമൻ ഡിഫെൻഡറുടെ കാലിൽനിന്നു മിസ്സ്പാസായ ബോൾ ലഭിച്ച സ്റ്റെർലിങ് അതുമായി പെനാൽറ്റി ബോക്സിനു മുമ്പിൽവരെ എത്തിയപ്പോൾ ജർമൻ ഡിഫൻഡർ നല്ല ഒരു ടാക്കലിംഗിലൂടെ അത് തട്ടി അകറ്റി. റീബൗണ്ട് ചെയ്ത ബോൾ ലഭിച്ച ഹാരി കെയ്ൻ അത് ഫിനിഷ് ചെയാൻ സാധി ക്കുമുമ്പ് വീണ്ടും ജർമൻ ഡിഫെൻഡർമാരുടെ അവസരോചിതമായ ഇടപെടൽ ലീഡിൽ നിന്ന് ഇംഗ്ലണ്ടിനെ അകറ്റി നിർത്തി. 

രണ്ടാം പകുതി തുടങ്ങിയത് ഇംഗ്ലണ്ട് ഗോളിയുടെ ഒരു തകർപ്പൻ സേവോടു കൂടിയിരുന്നു. പെനാൽറ്റി ബോക്സിന്റെ വലതു ഭാഗത്തുനിന്ന് വന്ന ഒരു മുഴുനീളൻ ഷോട്ട് പിക്‌ഫോർഡ് തട്ടി അകറ്റി. ഇരുവശത്തേക്കും നടന്ന തുടർച്ചയായ ആക്രമങ്ങൾ പ്രതിരോധനിരയിൽ തട്ടി  തകർന്നുകൊണ്ടേയിരുന്നു. മൽത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ സ്റ്റെർലിങ് ഇംഗ്ലണ്ടിനെ മുമ്പിൽ എത്തിച്ചു. സ്റ്റെർലിങ് തന്നെ തുടങ്ങിവെച്ച ആക്രമണം ഇടതു വശത്തുനിന്നു സ്വീകരിച്ച ഹോറെ  ഷോ മികച്ച ഒരു ക്രോസ്സ് നൽകികൊണ്ട് ഗോളിന് വഴിയൊരുക്കുകയായിരുന്നു. എൺപതാം മിനിറ്റിൽ ലഭിച്ച ഒരു സുവർണാവസരം ഗോൾ ആക്കിമാറ്റാൻ മുള്ളറിനു സാധിച്ചില്ല. ഗോളിമാത്രം മുമ്പിൽ നിന്നപ്പോൾ ലഭിച്ച ത്രൂബോൾ ലക്ഷ്യം കാണാതെ പോയപ്പോൾ ജർമൻ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയിരുന്നു. ജർമനിയുടെ നെഞ്ചിൽ അവസാന ആണിയും അടിച്ചുകൊണ്ട് എൺപത്തിഅഞ്ചാം മിനിറ്റിൽ ഹാരി കായേൻ ഹെഡ്ഡെർ ഗോൾ നേടി.ഇടതുവശത്തു നിന്നു താഴ്ന്നു വന്ന ഒരു ക്രോസ്സ് അതിമനോഹരമായി കെയ്ൻ വലയിലാക്കി. തിരിച്ചു വരവിനായി ജർമനി കിണഞ്ഞു ശ്രമിച്ചുവെങ്കിലും അവർ വൈകിപ്പോയിരുന്നു. 

ക്വാർട്ടർ ഫൈനൽ മൽത്സരങ്ങൾ ജൂലൈ രണ്ടാം തീയതി ആരംഭിക്കും.  




 

Comments

Popular posts from this blog

Latest news in soccer as of August 18, 2023:

Messi's Childhood

Head coach Tata Martino has confirmed that Lionel Messi is set to participate in Inter Miami's US Open Cup semifinal.