ലയണൽ മെസ്സി - ബാർസിലോണ കോൺട്രാക്ട് അവസാനിച്ചു
ലയണൽ മെസ്സി - ബാർസിലോണ കോൺട്രാക്ട് അവസാനിച്ചു
ബാർസിലോണ: ലയണൽ മെസ്സിയും ബാർസിലോണയും ആയുള്ള കരാർ ജൂൺ മുപ്പതിന് അവസാനിച്ചു. കരാർ പുതുക്കുന്നതിലെ അനിശ്തത്വം തുടരുന്ന സാഹചര്യത്തിൽ ജൂലൈ ഒന്ന് മുതൽ മെസ്സി ഫ്രീ ട്രാൻസ്ഫെറിനു ലഭ്യമായിരിക്കും. കരാർ പുതുക്കുന്നത്തിനായുള്ള രണ്ടു കൂട്ടർക്കും ഇടയിലുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണൂ.
മെസ്സിയുടെ കോൺട്രാക്ട് പുതുക്കൽ തങ്ങളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനം ആണെന്ന് പ്രസിഡണ്ട് ജാവോൻ ലപോർട്ട അറിയിച്ചിട്ടുണ്ട്. മുപ്പത്തിൽനാല്കാരനായ മെസ്സിയെ രണ്ടു കൊല്ലത്തെ കോൺട്രാക്ട് സൈനിങ്ങളൂടെ ക്ലബിൽ നിലനിർത്താനാണു ബാഴ്‌സലോണ പ്ലാൻ ചെയ്യുന്നത്. കോൺട്രാക്ടിലെ ചില ആശയക്കുഴപ്പങ്ങളാണ് മെസ്സിയുടെ പിതാവും ഏജന്റും ആയ ജോർജ് മെസ്സിയെ കരാർ സൈൻ ചെയ്യുന്നതിൽ നിന്ന് വൈകിപ്പിക്കുന്നത്. ലാലീഗയുടെ സാലറി ബില്ലിലെ കടുത്ത നിയമങ്ങളും ബാർസലോണക്ക് തടസമായി നില്കുന്നു.മെസ്സി - ബാർസിലോണ കോൺട്രാക്ട് സൈനിങ് ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരുകുയാണ്. ക്ലബ് അധികാരികളുമായുള്ള ചില സ്വരച്ചേർച്ചകൾ കാരണം ക്ലബ് വിടാനുള്ള തന്റെ താല്പര്യം മെസ്സി അവസാന സീസണിൽ അറിയിച്ചിരുന്നു. എന്നാൽ കോൺട്രാക്ട് അവസാനിക്കുന്ന വരെ തുടരാൻ ബാർസിലോണ മെസ്സിയെ നിർബന്ധിക്കുകയിരുന്നു.
മാഞ്ചെസ്റ്റെർസിറ്റയും പി.സ്.ജി യുമായി ട്രാൻസ്ഫർ അഭ്യുങ്ങൾ നിലനിക്കുന്ന മെസ്സി ഇപ്പോൾ കോപ്പ അമേരിക്കക്കയിൽ അർജന്റീനക്ക് വേണ്ടി കളിച്ചുകൊണ്ടിരുന്നുകയാണ്. ഗ്രൂപ്പ് മൽത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തായി കോർട്ടറിൽ പ്രവേശിച്ച അര്ജന്റീനയുടെ ലയണൽ മെസ്സി തന്നെ ആണ് ടൂർണമെന്റിലെ ടോപ്സ്കോറെർ.
Comments
Post a Comment