ഗിഗ്സ്, ടോട്ടി, മാൽഡിനി പിന്നെ മെസ്സിയും ?
ഗിഗ്സ്, ടോട്ടി, മാൽഡിനി പിന്നെ മെസ്സിയും ?
റയാൻ ഗിഗ്സ്, പൗളോ മാൽഡിനി, ഫ്രാൻസെസ്കോ ടോട്ടി ഇവരൊക്കെ ഒരേ ക്ലബിൽ തന്നെ തങ്ങളുടെ സീനിയർ ഫുട്ബോൾ കരിയർ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത ഇതിഹാസങ്ങളാണ്. ആ ഗ്രൂപ്പിലേക്ക് ഫുട്ബാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ലയണൽ മെസ്സി ചേരുമോ എന്ന് കാത്തിരുന്ന് അറിയേണ്ടിവരും. ജൂലൈ ഒന്നാം തീയതി ബാര്സിലോണയും ആയുള്ള കരാർ അവസാനിക്കുന്ന മെസ്സി അത് പുതുക്കുമോ എന്ന് ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ക്ലബ് അധികാരികളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം ക്ലബ് വിടാൻ ഉള്ള തന്റെ താല്പര്യം മെസ്സി അറിയിച്ചിരുന്നു. എന്നാൽ കരാർ അവസാനിപ്പിക്കുന്നവരെ ക്ലബ്ബിൽ തുടരാൻ മെസ്സി നിർബന്ധിതൻ ആകുയായിരുന്നു.
ലയണൽ മെസ്സിയുമായുള്ള കരാർ പുതുക്കാൻ ബാർസിലോണ തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാര്യങ്ങൾ അനുകൂലം അല്ല എങ്കിൽ പതിനേഴു വർഷത്തെ തൻ്റെ കരിയർ അവസാനിപ്പിച്ചു മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു ഫുട്ബോൾ ലോകം സാക്ഷിയാകേണ്ടി വരും.
ഇതേ പോലെ ഒരേ ക്ലബ്ബിൽ തന്നെ കളിക്കുകയും അതെ ക്ലബ്ബിൽ തന്നെ കരിയർ അവസാനിപ്പിക്കുയും ചെയ്ത ചില മികച്ച കളിക്കാരെ നമ്മുക്ക് പരിചയപ്പെടാം
പോളോ മാൽഡിനി
പ്രതിരോധ നിരയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന പോളോ മാൽഡിനിനി തൻ്റെ ക്ലബ്ബ് ഫുട്ബോൾ കരിയർ മാറ്റിവെച്ചത് എ.സി മിലാന് വേണ്ടിയായിരുന്നു. 1985 ൽ ക്ലബ്ബിനു വേണ്ടി അരങ്ങേറിയ ഇറ്റാലിയൻ താരം തൻ്റെ സേവനം ഇരുപത്തിയച്ചു വർഷത്തോളം തുടർന്നു.
റിയാൻ ഗിഗ്സ്
മാഞ്ചസ്റ്റർ യുണൈറ്റഡ്ൻ്റെ മികച്ച മിഡ്ഫീൽഡർ ആയിരുന്ന ഗിഗ്സ് തൻ്റെ കരിയർ ഒരേ ക്ലബ്ബിൽ തന്നെ ചിലവഴിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ്ൻ്റെ സുവർണ്ണ കാലഘട്ടത്തിലെ നെടുതൂണായിരുന്ന ഗിഗ്സ് 963 മൽത്സരങ്ങളാണ് ക്ലബ്ബിനു വേണ്ടി കളിച്ചത്.
ഫ്രാസിന്സിക്കോ ടോട്ടി
ഇറ്റലിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആയിരുന്ന ടോട്ടി തൻ്റെ ക്ലബ്ബായ റോമയുടെ ആക്രമണ മുനയായിരുന്നു. 786 മൽത്സരങ്ങൾ കളിച്ച അദ്ദേഹം 300ൽ അധികം ഗോളുകളും ക്ലബ്ബിനു വേണ്ടി നേടി.
കാർലോസ് പുയോൾ
ബാർസിലോണയുടെ തന്നെ മറ്റൊരു താരമായിരുന്ന പുയോൾ ക്ലബ്ബിൻ്റെ പ്രതിരോധനിരയിലെ പ്രധാന താരങ്ങളിൽ ഒരാൾ ആയിരുന്നു.
Comments
Post a Comment